Thursday, September 15, 2011

സ്വപ്നം

എന്റെ സ്വപ്നങ്ങള്‍ക്ക് സ്വര്‍ഗീയതയുടെ നിറമാണ്‌.
അതെന്തെന്നു ഞാന്‍ ഓര്‍ത്തുനോക്കട്ടെ.
അറിയാത്ത നിറക്കൂട്ടില്‍ നിന്നുമുയിര്‍ കൊണ്ട
മാസ്മരികതയാണ് സ്വപ്‌നങ്ങള്‍.
ചിലനേരം ഇരുട്ടിനെതുളച്ചു
പകല്‍വെളിച്ചം ഒളിച്ചുകടക്കുന്നു.
ചലിക്കുന്ന നിഴല്‍രൂപങ്ങള്‍
പണ്ടെന്നോ കണ്ടുമറന്നവര്‍,
ഇനിയെന്നോ കാണാനിരിക്കുന്നവര്‍
ഒരിക്കലും കാണാനിടയില്ലത്തവര്‍
ഒരു തിരുത്ത്:-
എന്റെ സ്വപ്നങ്ങളുടെ നിറം മാറി.
ഇന്നതിന്റെ ചായ് വ് മിധ്യയോടാണ്.

No comments:

Post a Comment