Thursday, September 15, 2011

ആത്മഹത്യ

ആത്മഹത്യപ്രസ്ഥ നത്തിന്റെ ഉപജ്ഞാതാവ് ആരാണാവോ? കണ്ടാലൊന്നു വന്ദിക്കണം. ജീവിതത്തിന്റെ ദുരിതങ്ങളില്‍ നിന്ന് മുക്തിയിലെക്കുള്ള മനോഹരമായ മാര്‍ഗം. പത്ര റിപോര്‍ട്ടുകളില്‍ നിന്നും ടി.വി സീരിയല്‍കളില്‍ നിന്നും ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം
ആലോചന അതിര്തിക്കപ്പുറത്തു എത്തുന്നുണ്ട്. അവള്‍ പേപ്പറും പേനയുമെടുത്ത്‌ മേശപ്പുറത്തു വച്ചു.
ഈ സമയതെന്തിനു ഇതൊക്കെ ആലോചിക്കണം.ചിന്തകളും സമ്മര്‍ദങ്ങളുമില്ലാത്ത മരുകണ്ടാതിലെക്കുള്ള ചാട്ടമല്ലേ. സമയം പോകുന്നു.അമ്മ വരും മുന്‍പ് കുറിപ്പെഴുതി വക്കണം.ഭാവനാസാമര്‍ഥ്യം തെളിയിക്കാന്‍ ഇത് പരീക്ഷയല്ലല്ലോ,വെറുമൊരു ആത്മഹത്യാക്കുറിപ്പല്ലേ.അല്ലെങ്കില്‍ ഈ പരിപാടി വേണ്ടെന്നു വയ്ക്കാം .കുറിപ്പെഴുതി വച്ചാല്‍ ഒരു സംശയത്തിനും ഇട നല്‍കാതെ ഒരു വാര്‍ത്ത പോലുമുണ്ടാക്കാതെ ഇതങ്ങു തീരും. അത് വേണ്ട.
ഗുളികയാക്കാമെന്ന് വച്ചതാണ്.ചിലപ്പോള്‍ രക്ഷപ്പെട്ടേക്കും.അയ്യേ എന്തൊരു നാണക്കേട്‌.കയറാകുമ്പോള്‍ ആ പ്രശ്നമില്ല.
ഫാന്‍സിലൈറ്റിനു വേണ്ടി ഒഴിച്ചിട്ട ഹുക്കില്‍ കയര്‍ കോര്‍ക്കുമ്പോഴാണ് ശ്രദ്ധിച്ചത്.അമ്മായി തന്ന സ്കിപ്പിംഗ് റോപ്പാണ്.ദിവസം പത്തുതവണ ചാടിയാല്‍ ഒരു മാസം കൊണ്ട് പകുതിയാവും എന്ന് പറഞ്ഞിരുന്നു. ഒരു സെകന്ട് കൊണ്ട് ഒന്നുമില്ലാതക്കാന്‍ പറ്റുമെന്ന് അന്ന് വിചാരിച്ചിരുന്നില്ല. സിനിമയിലെ പോലെ കയറിനുള്ളിലേക്ക് തലയിടുന്ന നേരത്ത് ആരെങ്കിലും വന്നു വാതിലില്‍ മുട്ടുമോ? വാതില്‍ അടച്ചിട്ടില്ല. വേഗം ഇറങ്ങിച്ചെന്നു അടച്ചുകുറ്റിയിട്ടു.
തിരിച്ചു കയറുമ്പോള്‍ ഓര്‍ത്തു. ഒരു വട്ടം കൂടി ആലോചിക്കണോ അപ്പോഴേക്കും സ്ടൂള്‍ മറിയുന്ന ശബ്ദം കേട്ടു.
എന്തുപറ്റി,എന്റെ മൂക്ക് അടഞ്ഞുപോയോ ശ്വാസം കിട്ടുന്നില്ല. ഞരമ്പുകള്‍ വലിഞ്ഞുമുറുകുന്നു. അയ്യോ അമ്മെ ആരെങ്കിലും എന്നെ രക്ഷിക്കു.എനിക്ക് ജീവിക്കണം. ശബ്ദമില്ലാത്ത വാക്കുകള്‍ വായുവില്‍ പാറിക്കളിച്ചു. അവ എന്നെ നോക്കി പല്ലിളിക്കുന്നുണ്ടോ?

No comments:

Post a Comment