നീല വാനിലേക്ക് നോക്കി
ഞാനൊരു കവിത ചൊല്ലി.
ഭൂമിയുടെ ഗീതകം.
പെട്ടെന്ന് ഇടിവെട്ടി മഴപെയ്തു.
മഴയില്‍ നനഞ്ഞുകുതിര്‍ന്ന ശബ്ദം
വിറച്ചു വിറച്ചു പരുങ്ങിനിന്നു.
എനിക്ക് പിടികിട്ടി
ഞാന്‍ തോറ്റു.
പിന്നീടൊരിക്കല്‍ പച്ചപ്പിനോട്
ഞാനൊരു കഥ പറഞ്ഞു.
നീലക്കാര്‍വര്‍ണന്റെ കഥ.
ഉണങ്ങി വരണ്ട മരുഭൂവിലാണ് പിന്നെ ഞാന്‍.
ഇപ്പോഴെനിക്ക് മനസിലായി.
ആകാശം ഭൂമിയെ വെറുക്കുന്നു.
പച്ച നീലയേയും.
Thursday, September 15, 2011
Subscribe to:
Post Comments (Atom)
ആകാശം ഭൂമിയെ വെറുക്കുന്നുമില്ല,നമ്മൾ തോൽക്കുന്നുമില്ല. അതെല്ലാം മനസ്സിന്റെ ഒരു തോന്നലുകൾ മാത്രമല്ലേ ? നിങ്ങൾ ജീവിതത്തിന്റെ മനോഹാരമായ സൗന്ദര്യത്തേക്കുറിച്ച് എഴുതി നോക്കൂ, നിങ്ങൾക്ക് വൈകാതെ മനസ്സിലാവും അത് എത്രമേൽ മനോഹരമാണെന്ന്.
ReplyDelete